2026 കേരളോത്സവം നവംബർ 14, 15 തീയതികളിലായി നടത്തപ്പെടുന്നു
ഹോം > ഭരണ സംവിധാനം > മാലിന്യ സംസ്കരണം > നിയമ വ്യവസ്ഥകൾ

കൊഴുവനാൽ ഗ്രാമപഞ്ചായത്ത്

മാലിന്യ സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും

 

Kerala Panchayat Raj & Municipality Acts

മാലിന്യ സംസ്കരണ നിയമങ്ങൾ • പിഴകൾ • ശിക്ഷാനടപടികൾ

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കും അവയ്ക്കുള്ള പിഴ, ശിക്ഷാ നടപടികൾക്കും വ്യവസ്ഥകളുണ്ട്. പ്രധാന നിയമവകുപ്പുകളും നടപടിക്രമങ്ങളും താഴെ വിശദീകരിക്കുന്നു.

നിയമലംഘനങ്ങൾക്ക് ബാധകമായ പിഴകൾ
ഓരോ നിയമവകുപ്പിന്റെയും വിശദാംശങ്ങൾ അറിയാൻ താഴെയുള്ള കാർഡുകളിൽ ക്ലിക്ക് ചെയ്യുക.

⚖️ നിയമവകുപ്പുകളും ശിക്ഷാനടപടികളും

വകുപ്പ് 219എൻ / 340 | 5,000 രൂപ വരെ പിഴ

കുറ്റകൃത്യം: പൊതു / സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്.

നടപടിക്രമം: സ്പോട്ട് ഫൈൻ.

പിഴ / ശിക്ഷ: 5,000 രൂപ വരെ.

ചുമത്തുന്ന അധികാരി: സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.

പിഴ ഒടുക്കിയില്ലെങ്കിൽ: പ്രോസിക്യൂഷൻ.

വകുപ്പ് 219എ / 335 | 5,000 രൂപ വരെ പിഴ

കുറ്റകൃത്യം: കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്.

നടപടിക്രമം: സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ.

പിഴ / ശിക്ഷ: 5,000 രൂപ വരെ.

ചുമത്തുന്ന അധികാരി: സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.

പിഴ ഒടുക്കിയില്ലെങ്കിൽ: പ്രോസിക്യൂഷൻ.

വകുപ്പ് 219എസി / 326സി | 1,000 – 10,000 രൂപ പിഴ

കുറ്റകൃത്യം: മാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്.

നടപടിക്രമം: കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ.

പിഴ / ശിക്ഷ: 1,000 മുതൽ 10,000 രൂപ വരെ.

ചുമത്തുന്ന അധികാരി: സെക്രട്ടറി.

പിഴ ഒടുക്കിയില്ലെങ്കിൽ: റവന്യൂ റിക്കവറി.

വകുപ്പ് 219എഡി / 326ഡി | പ്രതിമാസ യൂസർ ഫീസിന്റെ 50%

കുറ്റകൃത്യം: യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്.

നടപടിക്രമം: വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്.

പിഴ / ശിക്ഷ: പ്രതിമാസ യൂസർ ഫീസിന്റെ 50%.

ചുമത്തുന്ന അധികാരി: സെക്രട്ടറി.

പിഴ ഒടുക്കിയില്ലെങ്കിൽ: റവന്യൂ റിക്കവറി.

വകുപ്പ് 219ബി / 327 | 1,000 – 10,000 രൂപ പിഴ

കുറ്റകൃത്യം: ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ച വരുത്തുന്നത്.

നടപടിക്രമം: കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ.

പിഴ / ശിക്ഷ: 1,000 മുതൽ 10,000 രൂപ വരെ.

ചുമത്തുന്ന അധികാരി: സെക്രട്ടറി.

പിഴ ഒടുക്കിയില്ലെങ്കിൽ: റവന്യൂ റിക്കവറി.

വകുപ്പ് 219കെ / 337 | 5,000 – 50,000 രൂപ പിഴ

കുറ്റകൃത്യം: ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്.

നടപടിക്രമം: മലിനജലം ഒഴുക്കുന്ന പൈപ്പ് / മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക.

പിഴ / ശിക്ഷ: 5,000 മുതൽ 50,000 രൂപ വരെ.

ചുമത്തുന്ന അധികാരി: സെക്രട്ടറി.

പിഴ ഒടുക്കിയില്ലെങ്കിൽ: റവന്യൂ റിക്കവറി.

വകുപ്പ് 219എച്ച് / 334 | 10,000 രൂപ വരെ പിഴ

കുറ്റകൃത്യം: താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്.

നടപടിക്രമം: പ്രോസിക്യൂഷൻ.

പിഴ / ശിക്ഷ: 10,000 രൂപ വരെ.

ചുമത്തുന്ന അധികാരി: ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്.

 

വകുപ്പ് 219എ / 334എ | 6 മാസം – 1 വർഷം തടവ് അല്ലെങ്കിൽ പിഴ

കുറ്റകൃത്യം: ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്.

നടപടിക്രമം: പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് എന്നിവ റദ്ദാക്കൽ.

പിഴ / ശിക്ഷ: 6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴ.

ചുമത്തുന്ന അധികാരി: ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്.

 

🌿

ശുചിത്വമുള്ള നാട്, ആരോഗ്യകരമായ സമൂഹം

മാലിന്യം വലിച്ചെറിയരുത്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിച്ച് സംസ്കരിക്കുക. പരിസരം ശുചിയായി സൂക്ഷിക്കുക.

കൊഴുവനാൽ  ഗ്രാമപഞ്ചായത്ത്

ശുചിത്വം • ഉത്തരവാദിത്തം • സാമൂഹിക പ്രതിബദ്ധത