2026 കേരളോത്സവം നവംബർ 14, 15 തീയതികളിലായി നടത്തപ്പെടുന്നു
ഹോം > പൌരസേവനം > ഓപ്പറേഷൻ തൂഫാൻ > തൂഫാൻ ഗ്രാമസഭ

🛡️
KOZHUVANAL GRAMA PANCHAYAT

തൂഫാൻ ഗ്രാമസഭ

TOOFAN GRAMA SABHA
 

Ward-level Anti-Drug Grama Sabha under Operation Toofan

UNITED AGAINST DRUG ABUSE

📢 തൂഫാൻ ഗ്രാമസഭയെക്കുറിച്ച്

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ ഊർജിതമാക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും 'തൂഫാൻ ഗ്രാമസഭ' സംഘടിപ്പിക്കുന്നു.

പ്രധാന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

KEY OBJECTIVES & ACTION PLANS

 
🛡️
OBJECTIVE 01

ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക

വാർഡുതല ജാഗ്രതാ സമിതികൾ സജീവമാക്കി ലഹരി പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

🔍
OBJECTIVE 02

പ്രദേശങ്ങളുടെ നിരീക്ഷണം

സ്കൂൾ പരിസരങ്ങളിലും സംശയകരമായ സ്ഥലങ്ങളിലും ലഹരി വിപണനം തടയുന്നതിനുള്ള ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്യുക.

📚
OBJECTIVE 03

ബോധവത്കരണം

കുട്ടികൾക്കും യുവജനങ്ങൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.

🤝
OBJECTIVE 04

പുനരധിവാസം

ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി കൗൺസിലിംഗും പുനരധിവാസവും ലഭ്യമാക്കുന്നതിനുള്ള പ്രാദേശിക കൂട്ടായ്മ രൂപീകരിക്കുക.

📢

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

 

നിങ്ങളുടെ വാർഡിൽ നടക്കുന്ന തൂഫാൻ ഗ്രാമസഭകളിൽ മുഴുവൻ ജനങ്ങളും പങ്കെടുത്ത് ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ലഹരിമുക്ത നാടിനായി കൈകോർക്കാം! 
LET US UNITE FOR A DRUG-FREE SOCIETY!
 

KOZHUVANAL GRAMA PANCHAYAT

A Collective Commitment for a Drug-Free Community