ഒറ്റ നോട്ടത്തില്‍
ഭൂമിശാസ്ത്രപരമായി കൊഴുവനാൽ ഉൾപ്പെടുന്ന പ്രദേശം ഇടനാട് എന്നറിയപ്പെടുന്നു വലിയ മലനിരകൾക്കും സമുദ്ര ജീവിതത്തിനുമിടയിൽ പെടുന്ന ചെറുകുന്നുകളും ഉൾപ്പെട്ട പ്രദേശമാണ് ഇടനാട്.
സമുദ്ര നിരപ്പിനേക്കാൾ 20-160 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്
കൊഴുവനാൽ അക്ഷാംശം 9.56522ഡിഗ്രി വടക്കും രേഖാംശം 76.6658 തെക്കിനും
ഇടയിൽ സ്ഥിതി ചെയ്യുന്നു പ്രദേശത്തെ മുഖ്യ മണ്ണിനം ലാറ്ററൈറ്റ് ആണ് ഇരുമ്പിനെ സാന്നിധ്യംകൊണ്ട് മണ്ണിന് ചുവന്ന നിറം ലഭിക്കുന്നു
പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ മണ്ണിനും ആണ് കാണപ്പെടുന്നത് ജൈവാംശം കുറഞ്ഞതുംനീർവാർച്ച കൂടുതലുള്ളതുമായ മണ്ണിനം ആണിത് പ്രദേശത്തെ ചെരിവും മണ്ണിന്റെ ഘടനയും മൂലം മഴവെള്ളം അതിവേഗം ഒഴുകി സമീപത്തെ നീർച്ചാലുകളും അവിടെനിന്ന് സമീപത്തെഏറ്റവും പ്രധാന നീർച്ചാൽ ആയ മീനച്ചിലാറിൽ അതിനുള്ള സൗകര്യം ആണുള്ളത്.
പ്രകൃതി വിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .കിഴക്ക് സഹ്യപർവ്വതത്തിന്‍റെയും പടിഞ്ഞാറ് അറബിക്കടലിനും സാന്നിധ്യം കേരളത്തിന് സുഖപ്രദമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു . 44 നദികൾ കേരളത്തിലെ ജല സമ്പുഷ്ടമാക്കുന്നു. ഇതിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മീനച്ചിലാറിനെ കൊഴുവനാല്‍ പഞ്ചായത്തില്‍ നിന്നുള്ള തോടുകൾ ജലസമ്പുഷ്ടമാക്കുന്നു .പണ്ടുകാലങ്ങളിൽ ഈ ജലസമൃദ്ധി ഉപയോഗിച്ച് വ്യാപകമായി നെല്കൃഷി നടത്തിയിരുന്നു .തെങ്ങ് കൃഷിയും വ്യാപകമായിരുന്നു കിഴങ്ങു വർഗ്ഗങ്ങളും ഫലവൃക്ഷങ്ങളും സുഗന്ധവ്യജ്ഞനങ്ങളായ കുരുമുളക് ,കാപ്പി ,ജാതി ,ഇഞ്ചി ,മഞ്ഞൾ എന്നിവയും കൃഷി ചെയ്തിരുന്നു നാലിൽ 1970-കളുടെ അവസാനം വരെ ഗ്രാമചന്ത പ്രവർത്തിച്ചിരുന്നു. എല്ലാ തരം ഗ്രാമീണ വിഭവങ്ങളും പലചരക്ക് മലഞ്ചരക്ക് മീൻ വിഭവങ്ങളും ഇവിടെ വിപണനം നടത്തിയിരുന്നു പരമ്പരാഗത ഗ്രാമീണ ഉൽപ്പാദകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു .മണ്ണുകൊണ്ടുള്ള ഉപകരണങ്ങൾ വിവിധ കാർഷിക ഉപകരണങ്ങൾ എന്നിവയും ഇവിടുത്തെ പ്രധാന ഉൽപ്പന്നങ്ങൾ ആയിരുന്നു പ്രകൃതിക്കിണങ്ങിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മിതികളാണ് 50 വർഷം മുൻപ് വരെ ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്നത് .ചുമരുകളും ഓല മേഞ്ഞ കുടിലുകളും സർവ്വസാധാരണമായിരുന്നു .പ്രദേശത്തെ അപൂർവ്വം ചില വീടുകളില്‍ മാത്രമായിരുന്നു ചുടുകട്ട, തടി, എന്നിവ കൊണ്ടുള്ള സാമഗ്രികൾ ഉപയോഗിച്ച് നിര്‍മ്മിച്ചവ. 1970 കളുടെ അവസാനത്തോടെയാണ് പഞ്ചായത്തിൽ വൈദ്യുതി എത്തിച്ചേർന്നത് റബ്ബർ കൃഷിയുടെ ആഗമനത്തോടെ മറ്റു കാർഷിക വിളകൾ കൃഷി ചെയ്തിരുന്ന കർഷകർ റബ്ബർ കൃഷിയിലേക്ക് തിരിഞ്ഞു . മീനച്ചില്‍ പ്രദേശം റബ്ബര്‍ കൃഷിയുടെ വളർച്ചയ്ക്ക് അനുയോജ്യം ആയിരുന്നു .റബ്ബറിന് ഉയർന്ന വില ലഭിച്ചതും കുറഞ്ഞ പരിപാലന ചെലവും ചെറുകിട കർഷകരെ റബ്ബർ കൃഷിയിലേക്ക് ആകർഷിച്ചു .റബ്ബർ കൃഷിയിൽ നിന്നുള്ള വരുമാനം പ്രദേശത്തിന് സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകരമായി .ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത് നിർണായക പങ്കുവഹിച്ചു . അടിസ്ഥാന സൗകര്യ വികസനം പ്രത്യേകിച്ച് – വീട് , വൈദ്യുതി, റോഡ് എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടം തന്നെ ഉണ്ടായി. കോൺക്രീറ്റ് വീടുകളും ടാർ ചെയ്ത റോഡുകളും പഞ്ചായത്തിൽ വ്യാപകമായി. വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ മുന്നേറ്റവും അതിനോട് അനുബന്ധമായി ഉണ്ടായി. സാമ്പത്തിക രംഗത്ത് ഉണ്ടായ ഉന്നമനം മറ്റു സാമൂഹിക മേഖലകളിലും ഒരുപരിധിവരെ ഗുണകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്
കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങള്‍
ഗ്രാമപഞ്ചായത്തിന്‍റെ പേര് - കൊഴുവനാല്‍
താലൂക്ക് - മീനച്ചില്‍
ജില്ല - കോട്ടയം
അസംബ്ളി മണ്ഡലം - പാലാ
പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ പേര് - കോട്ടയം
വിസ്തീര്‍ണ്ണം - 21.13 ചതുരശ്ര കിലോമീറ്റര്‍
വാര്‍ഡുകള്‍ - 13
അതിരുകള്‍
കിഴക്ക് - മീനച്ചില്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക് - അകലക്കുന്നം ഗ്രാമപഞ്ചായത്ത്
വടക്ക് - കിടങ്ങൂര്‍, മുത്തോലി ഗ്രാമപഞ്ചായത്തുകള്‍
ജനസംഖ്യ - 13381
പുരുഷന്മാര്‍ - 6537
സ്ത്രീകള്‍ - 6844
പട്ടികജാതി - 742
പുരുഷന്മാര്‍ - 376
സ്ത്രീകള്‍ - 366
പട്ടികവര്‍ഗ്ഗം - 53
പുരുഷന്മാര്‍ - 20
സ്ത്രീകള്‍ - 33
പ്രധാന റോഡുകള്‍ - മുത്തോലി-കൊടുങ്ങൂര്‍, ചേര്‍പ്പുങ്കല്‍-കൊഴുവനാല്‍
തീര്‍ത്ഥാടനകേന്ദ്രം - ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളി