ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തിരുവിതാംകൂറിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നാണ് കൊഴുവനാൽ. 1953-ൽ പഞ്ചായത്ത് രൂപീകരിക്കുമ്പോൾ 7 വാർഡുകളാണ് ഉണ്ടായിരുന്നത്. കൊഴുവനാൽ ആസ്ഥാനമായി പഞ്ചായത്ത് ആരംഭിക്കുന്നതിന് മുന്നിട്ടിറങ്ങി പ്രവർത്തിച്ചത് ഫാ.സി.എം.മാത്യൂ ചൂരയ്ക്കലാണ്[അവലംബം ആവശ്യമാണ്]. അദ്ദേഹം സംഭാവനയായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. കൊഴുവനാൽ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ജോർജ്ജ് വി. നെടുമ്പുറമാണ്. കേരള ചരിത്രത്തിൽ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ് കൊഴുവനാൽ ഗ്രാമപഞ്ചായത്തിനുള്ളത് തെക്കുംകൂർ രാജ്യത്തിൽപ്പെട്ട മീനച്ചിൽ പ്രദേശം ഞാവക്കാട്ട് “സിംഹർ” എന്ന സ്ഥാനപേരിൽ അറിയപ്പെട്ടിരുന്ന മീനച്ചിൽ കർത്താക്കൻമാരുടെ അധീനതയിലും സ്വയംഭരണത്തിലും ആയിരുന്നു. അവരുടെ ഒരു ആസ്ഥാനം ആകട്ടെ ഈ പഞ്ചായത്തിൽ ഉള്ള മേവടയിൽ ആയിരുന്നു.
കൂടുതൽ വായിക്കുക