നിലവിൽ വെബ്സൈറ്റ് അപൂർണ്ണമാണ്. കാലികമാക്കികൊണ്ടിരിക്കുകയാണ്.
പഞ്ചായത്തിൻ്റെ ഭൂമി ശാസ്ത്രം

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് സമുദ്ര നിരപ്പിനേക്കാൾ 20-160 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത് 

കൊഴുവനാൽ അക്ഷാംശം 9.56522ഡിഗ്രി വടക്കും രേഖാംശം 76.6658 തെക്കിനും
ഇടയിൽ സ്ഥിതി ചെയ്യുന്നു പ്രദേശത്തെ മുഖ്യ മണ്ണിനം ലാറ്ററൈറ്റ് ആണ് ഇരുമ്പിനെ സാന്നിധ്യംകൊണ്ട് മണ്ണിന് ചുവന്ന നിറം ലഭിക്കുന്നു 
പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ മണ്ണിനും ആണ് കാണപ്പെടുന്നത് ജൈവാംശം കുറഞ്ഞതും നീർവാർച്ച കൂടുതലുള്ളതുമായ മണ്ണിനം ആണിത് പ്രദേശത്തെ ചെരിവും മണ്ണിന്റെ ഘടനയും മൂലം മഴവെള്ളം അതിവേഗം ഒഴുകി സമീപത്തെ നീർച്ചാലുകളും അവിടെനിന്ന് സമീപത്തെ ഏറ്റവും പ്രധാന നീർച്ചാൽ ആയ മീനച്ചിലാറിൽ അതിനുള്ള സൗകര്യം ആണുള്ളത്. 
പ്രകൃതി വിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .കിഴക്ക്   സഹ്യപർവ്വതത്തിന്‍റെയും പടിഞ്ഞാറ് അറബിക്കടലിനും സാന്നിധ്യം കേരളത്തിന് സുഖപ്രദമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു . 44 നദികൾ കേരളത്തിലെ ജല സമ്പുഷ്ടമാക്കുന്നു. ഇതിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മീനച്ചിലാറിനെ കൊഴുവനാല്‍‍ പഞ്ചായത്തില്‍  നിന്നുള്ള തോടുകൾ ജലസമ്പുഷ്ടമാക്കുന്നു